
ഇലന്തൂർ : പി.എൻ.പണിക്കർ അനുസ്മരണത്തോടനുബന്ധിച്ച് ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ വാഴമുട്ടം ഗവ.എൽ.പി സ്‌കൂളിൽ നടന്ന വായനദിനാചരണം ഇലന്തൂർ ബ്ലോക്ക് പ്രസിഡന്റ് ജെ.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്റ് ആർ.അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. മഹാത്മഗാന്ധി, ബി.ആർ.അംബേദ്ക്കർ, അബ്ദുൾ കലാം ആസാദ്, പി.എൻ. പണിക്കർ എന്നിവരുടെ ആൽബം വിദ്യാർത്ഥിനി അഭിരാമി പി.പ്രദീപ് പ്രകാശനം ചെയ്തു. ശിശുക്ഷേമ സമിതി ജില്ലാസെക്രട്ടറി ജി.പൊന്നമ്മ, ഹെഡ്മിസ്ട്രസ് എസ്.ജയന്തി, ജില്ലാ ട്രഷറർ എ.ജി.ദീപു, അഡ്വ.എസ്.മനോജ് , പി.ടി.പ്രശാന്ത് എന്നിവർ സംസാരിച്ചു.