മല്ലപ്പള്ളി :ചാലാപ്പള്ളി നടുക്കേ പറമ്പിൽ ജാനകിയമ്മ (ചിന്ന- 80 ) യെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു.

വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് അഞ്ച് ദിവസത്തിലധികം പഴക്കമുള്ളതായി പൊലീസ് പറഞ്ഞു, സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ കുഞ്ഞുകുട്ടി. മക്കൾ: അമ്മിണി, പരേതനായ സുരേന്ദ്രൻ.