ചെങ്ങന്നൂർ : ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന്റെ നവീകരണപദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ടിന് ഇനി റെയിൽവേ ബോർഡിന്റെ അംഗീകാരംകൂടി ലഭിക്കണം. കഴിഞ്ഞദിവസം റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന്റെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിൽ റിപ്പോർട്ട് ചർച്ച ചെയ്ത് അംഗീകരിച്ചിരുന്നു. ഇത് റെയിൽവേ ബോർഡുകൂടി അംഗീകരിക്കണം. വിമാനത്താവളത്തിന് സമാനമായ സൗകര്യങ്ങളാണ് പുതിയ സ്റ്റേഷനിൽ ഉണ്ടാവുക ,പരമ്പരാഗത കേരളീയ വാസ്തു മാതൃകയിലാകും നിർമ്മാണമെമന്നും അധികൃതർ അറിയിച്ചു .1955 ൽ നിർമ്മിച്ച പഴയ സ്റ്റേഷൻ കെട്ടിടം പൊളിച്ചു നീക്കി ,10615 ചത: മീറ്റർ വിസ്തീർണ്ണത്തിൽ പുതിയ കെട്ടിടം പണിയും. 500കോടി രൂപയിൽ താഴെ ചെലവുവരുന്ന പദ്ധതിയായതിനാൽ റെയിൽവേ ബോർഡിന് വേഗത്തിൽ അംഗീകാരം നൽകാം. 500 കോടിക്കു മുകളിലുള്ള പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ആവശ്യമാണ്.
ടെൻഡർ പൂർത്തിയായതിനുശേഷം പഴയ കെട്ടിടങ്ങൾ പൊളിക്കാൻ തുടങ്ങും. ഇതോടൊപ്പം സ്റ്റേഷന്റെ ദൈനംദിനപ്രവർത്തനങ്ങൾക്ക് താത്കാലിക സംവിധാനങ്ങളും ഒരുക്കേണ്ടതുണ്ട്.എന്നാൽ പദ്ധതിയുടെ അന്തിമ ഡി.പി.ആറിന് അംഗീകാരം നൽകിയപ്പോൾ നേരത്തേ പ്രഖ്യാപിച്ച തുക കുറഞ്ഞിട്ടുണ്ട്. ആദ്യം 300 കോടിയായിരുന്നു. പിന്നീട് 250 കോടിയായി കുറഞ്ഞു.
പദ്ധതിയിലുള്ളത്
10,615 ചതുരശ്ര അടിയിൽ പ്രധാന സ്റ്റേഷൻ കെട്ടിടം, അഞ്ചുനില മൾട്ടി ലെവൽ കാർ പാർക്കിംഗ്, നാലുനില തീർഥാടനകേന്ദ്രം , 2 റിസർവേഷൻ കൗണ്ടർ ,7 ടിക്കറ്റ് കൗണ്ടറുകൾ , യാത്രക്കാർക്കും തീർത്ഥാടകർക്കും വിശ്രമിക്കുവാൻ വിപുലമായ സൗകര്യം , ഓട്ടോ , ടാക്സി വാഹനകൾക്കു കടന്നു പോകാൻ പ്രത്യേക പാത,13 ലിഫ്റ്റുകളും , 10 എസ്കലേറ്ററുകളും , സ്വകാര്യ ബസ് സ്റ്റാൻഡുമായി ബന്ധിപ്പിക്കുന്ന പാത തുടങ്ങിയവയുടെ നിർമ്മാണം പൂർത്തിയാക്കി കഴിഞ്ഞാൽ ചെങ്ങന്നൂറിന്റെ മുഖച്ഛായ തന്നെ മാറും.
.....................................
3 വർഷത്തിനുള്ളിൽ നിർമ്മാണം
ചിലവ് 190.94 കോടി