ചെങ്ങന്നൂർ : 1975ൽ ചെങ്ങന്നൂരിലെ വിദ്യാഭ്യാസ, സാംസ്‌കാരിക, വാണിജ്യ, കായിക, ആരോഗ്യ, രാഷ്ട്രീയ രംഗത്തെ പ്രമുഖരായ പി.എം.ജോസഫ്, റവ.എ.എ. പൈലി, പ്രൊഫ.ബാബു സഖറിയാ, അഡ്വ.സി.തോമസ്, ജോൺ മാത്യു ഡാണാംപടിക്കൽ, ജോർജ്ജ് ഫിലിപ്പ് പൂവത്തൂർ, തോമസ് കുതിരവട്ടം എക്‌സ്.എം.പി., കേശവൻ മുതലാളി, ഡോ. ജോർജ്ജ് സഖറിയ, പ്രൊഫ.സാമുവേൽ ജോസഫ്, പ്രൊഫ. എം.കെ.തോമസ്, ഡോ.ജോർജ്ജ് മാത്യു, വി.എ. ഏബ്രഹാം, ബാബു എം.കുരുവിള, തമ്പി പടിപുരക്കൽ, കെ.ജി.ജേക്കബ് കൊച്ചുകളീയ്ക്കൽ തുടങ്ങിയവരടങ്ങിയ 33 കുടുംബങ്ങൾ ഒത്തുചേർന്നു ആരംഭിച്ച വൈസ് മെൻസ് ക്ലബിന്റെ പ്രവർത്തനങ്ങൾ 50-ാം വർഷത്തിലേക്ക് കടക്കുകയാണ്. 23ന് വൈകിട്ട് 6ന് ചെങ്ങന്നൂർ വൈസ് മെൻസ് ഹാളിൽ പ്രസിഡന്റ് ജോയമ്മ കോശിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിക്കും. 2024- 25 പ്രവർത്തന വർഷത്തെ നിയുക്ത വൈസ്‌മെൻ ഇന്റർനാഷണൽ പ്രസിഡന്റ് അഡ്വ.എ.ഷാനവാസ് ഖാൻ മുഖ്യപ്രഭാഷണം നടത്തും. മുൻ ഇന്ത്യ ഏരിയാ പ്രസിഡന്റും മുൻ ഇന്റർനാഷണൽ കൗൺസിൽ അംഗവുമായിരുന്ന സൂസി മാത്യു ചാർട്ടർ അംഗങ്ങളെ ആദരിക്കും.നിയുക്ത റീജിയണൽ ഡയറക്ടർ സി.എ. ഫ്രാൻസിസ് ഏബ്രഹാം, ജൂണി കുതിരവട്ടത്തിന്റെ നേതൃത്വത്തിലുള്ള സുവർണ ജൂബിലി വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങുകൾക്ക് നേതൃത്വം നൽകും. റീജിയണൽ ഡയറക്ടർ അഡ്വ.ജേക്കബ് വർഗീസ് ജൂബിലി ആഘോഷങ്ങളുടെ സപ്ലിമെന്റ് പ്രകാശനം ചെയ്യും. നറുക്കെടുപ്പ് കൂപ്പണിന്റെ വിതരണ ഉദ്ഘാടനം നിയുക്ത റീജിയണൽ ഡയറക്ടർ ഇലക്ട് ഡോ.വി.രാജേഷ് നിർവഹിക്കും. ചെങ്ങന്നൂർ നഗരസഭ ചെയർപേഴ്‌സൺ ശോഭ വർഗീസ്, നഗരസഭ വൈസ് ചെയർമാൻ കെ.ഷിബുരാജൻ, നിയുക്ത എൽ.ആർ.ഡി ഡോ.വിനോദ് രാജ്, നിയുക്ത ഡിസ്ട്രിക്ട് ഗവർണർ ഡോ.സജി കുര്യൻ, മീഡിയ സെന്റർ പ്രസിഡന്റ് ബി.സുദീപ്, വൈ.എം.സി.എ, പ്രസിഡന്റ് ടോം മുരിക്കുംമൂട്ടിൽ, ലയൺസ് ക്ലബ് പ്രസിഡന്റ് കെ.ആർ.സദാശിവൻ നായർ, റോട്ടറി ക്ലബ്, പ്രസിഡന്റ് എഞ്ചി.ബിജു സി.തോമസ്. ജെ.സി.ഐ. ചെങ്ങന്നൂർ ടൗൺ പ്രസിഡന്റ് ദിൽജിത്ത് പ്ലാപ്പള്ളി എന്നിവർ ആശംസകൾ അർപ്പിക്കും.സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഓരോ മാസവും 50 വീതം ഗുണഭോക്താക്കളെ കണ്ടെത്തി വിവിധ പ്രോജക്ടുകളാണ് വരുന്ന ഒരു വർഷക്കാലം നടപ്പിലാക്കുന്നത്.