strike

കുമ്പനാട്: ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഹോട്ട് മിക്സിംഗ് ബിറ്റുമിൻ പ്ലാന്റിന്റെ പ്രവർത്തനം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ബിറ്റുമിൻ പ്ലാന്റ് മലിനീകരണ വിരുദ്ധ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോയിപ്രം ഗ്രാമപഞ്ചായത്തിലേക്ക് ബഹുജന മാർച്ചും ധർണ്ണയും നടത്തും. 22ന് രാവിലെ പുല്ലാട് പ്ലാംചുവട് ജംഗ്ഷനിൽ നിന്ന് മാർച്ച് ആരംഭിക്കും. ഗ്രാമപഞ്ചായത്ത് പടിക്കൽ നടക്കുന്ന ധർണ്ണ രാഷ്ട്രീയ സാമൂഹിക നിരീക്ഷകൻ ജോസഫ് സി.മാത്യു ഉദ്ഘാടനം ചെയ്യുമെന്ന് സമരസമിതി ചെയർമാൻ ബിജു കുഴിയുഴത്തിൽ, കൺവീനർ വർഗീസ് ജോർജ് എന്നിവർ അറിയിച്ചു.