
പുന്തല : ഗ്രാമദീപം ഗ്രന്ഥശാല വായന ദിനാചരണം ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി ബി.ഷാജ് ലാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പ്രൊഫ.ആർ.രാജഗോപാൽ, പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് ബിനുകുമാർ വി.കെ അദ്ധ്യക്ഷത വഹിച്ചു. ടി.എൻ.അനീഷ്, നബീൽ, സി.ഗംഗാധരൻതമ്പി, എസ്.ചന്ദ്രലേഖ, രവി.കെ.കെ, ശ്രീകല സന്തോഷ്, അഖിൽ.ജി എന്നിവർ പ്രസംഗിച്ചു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം ബി.ബാബു സ്വാഗതവും ഗ്രന്ഥശാല സെക്രട്ടറി എം.ഐ.ബദറുദ്ദീൻ നന്ദിയും പറഞ്ഞു.