ഇലവുംതിട്ട: മുട്ടത്തുക്കോണം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിൽ പി.എൻ പണിക്കർ അനുസ്മരണവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും നടന്നു. വായന വരാഘോഷം സെക്കൻഡറി പ്രിൻസിപ്പൽ ശിരീഷ്.എസും വിദ്യാരംഗം കലാസാഹിത്യ വേദി പി.ടി.എ വൈസ് പ്രസിഡന്റ് എസ്.കെ സാനുവും ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രാജൻ ചെറിയത് അദ്ധ്യക്ഷത വഹിച്ചു. ഹൈസ്‌കൂൾ എച്ച്. എം ബിന്ദു.എസ്, പി. ടി.എ വൈസ് ചെയർപേഴ്‌സൺ സുമിത.എം, ഉഷ രമേശ് എന്നിവർ പ്രസംഗിച്ചു.