aid
വഴിയോര കച്ചവടക്കാരുടെ മക്കൾക്കുള്ള പഠന സഹായത്തിന്റെ വിതരണോദ്ഘാടനം കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ നിർവ്വഹിക്കുന്നു

തിരുവല്ല: വഴിയോര കച്ചവടക്കാരുടെ മക്കൾക്ക് കുമ്പനാട് അക്ഷയ കേന്ദ്രത്തിന്റെയും ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ പഠനസഹായം വിതരണം ചെയ്തു. കർദിനാൾ ക്ലീമീസ് കാതോലിക്കാ ബാവാ വിതരണോദ്ഘാടനം നിർവഹിച്ചു. കൺവീനർ സുബിൻ നീറുംപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. മാർത്തോമ്മാ സഭ അൽമായ ട്രസ്റ്റി അഡ്വ.അൻസിൽ സക്കറിയാ കോമാട്ട് മുഖ്യപ്രഭാക്ഷണം നടത്തി. അക്ഷയകേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് പഠനസഹായ അപേക്ഷകൾ തിരഞ്ഞെടുത്തത്. മാർത്തോമ്മാസഭ നിരണം മാരാമൺ ഭദ്രാസന അസംബ്ലി അംഗമായ സുബിൻ നീറുംപ്ലാക്കലും ഭാര്യ സോണിയാമോളും അവരുടെ ശമ്പളവിഹിതം സ്വരൂപിച്ചാണ് പതിനഞ്ച് കുട്ടികൾക്കുള്ള പഠനസഹായം നൽകിയത്. മുൻ വർഷങ്ങളിൽ രണ്ട് വിദ്യാർത്ഥികൾക്ക് ബികോം പഠനത്തിനുള്ള സ്പോൺസർഷിപ്പ് നൽകി.