
മല്ലപ്പള്ളി: കൊല്ലാല ജോസ് വിലാസിൽ കെഎസ്ആർടിസി റിട്ട.അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസർ പരേതനായ ജോൺ മാത്യുവിന്റെ ഭാര്യ ആനിക്കാട് സെന്റ് മേരീസ് ഹൈസ്‌കൂൾ റിട്ട. അധ്യാപിക, ത്രേസ്യാമ്മ കെ.കെ (പൊന്നമ്മ-90) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്്ക്ക് 3 ന് മല്ലപ്പള്ളി സെന്റ് ഫ്രാൻസിസ് സേവ്യർ മലങ്കര കത്തോലിക്ക പള്ളിയിൽ. തിരുവല്ല കൊട്ടുവിരത്തിൽ കുടുംബാംഗമാണ്. മക്കൾ: സോജൻ,അനി, ആൻസി മാത്യു (റിട്ട.എച്ച്.എം സെന്റ് തോമസ് എച്ച്.എസ്.എസ് തിരുവല്ല). മരുമക്കൾ: തിരുവല്ല തേക്കുംപറമ്പിൽ പീറ്റർ ടി ജോൺ (റിട്ട. പ്രൊഫസർ സെന്റ് ജോൺസ് കോളേജ് അഞ്ചൽ), വെണ്ണിക്കുളം തെക്കേമണ്ണിൽ സുജ (റിട്ട. അധ്യാപിക സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ചെങ്ങരൂർ), ചെങ്ങരൂർ ചെറുപുഴ തോട്ടത്തിൽ സൂസൻ ജോൺ.