വെച്ചൂച്ചിറ: അങ്കണവാടികെട്ടിടം നിർമ്മിക്കാൻ സ്ഥലം നൽകി. വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് എണ്ണൂറാം വയൽ അങ്കണവാടി നിർമ്മിക്കുന്നതിന് വെച്ചൂച്ചിറ സി.എസ്.ഐ പള്ളിക്ക് സമീപം വെച്ചൂച്ചിറ തെള്ളിയിൽ ചരിവുകാലായിൽ സി.വി ജയിംസാണ് സ്ഥലം നല്‍കിയത്. പിതാവ് പരേതനായ സി.വി ഉമ്മന്റെ സ്മരണാർതഥമാണ് നൽകിയത്. റാന്നി സബ് രജിസ്റ്റാർ ഓഫീസിൽ പ്രമാണം രജിസ്റ്റർ ചെയ്ത് ആധാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ജയിംസിന് കൈമാറി. വെച്ചൂച്ചിറ ഹെഡ് കാർട്ടേഴ്സ് അങ്കണവാടിയായിരുന്നു. നാളിതുവരെയായി വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. ഈ വർഷം തന്നെ പദ്ധതി റിവിഷനിൽ ഉൾപ്പെടുത്തി അങ്കണവാടി പണിയുന്നതിന് പണം നീക്കിവയ്ക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.