1
കോട്ടയം - കോഴഞ്ചേരി സംസ്ഥാന പാതയിൽ ചാലുങ്കലിന് സമീപത്തെ റിഫ്ലക്ടർ തൂണുകൾ കാട് മൂടപ്പെട്ട നിലയിൽ.

മല്ലപ്പള്ളി: താലൂക്ക് പ്രദേശത്തെ പാതയോരങ്ങളിൽ അപകടങ്ങൾ വർദ്ധിക്കുമ്പോൾ ദിശാബോർഡുകൾ കാടുകയറിയ നിലയിൽ. കോട്ടയം - കോഴഞ്ചേരി സംസ്ഥാന പാതയിലും, ചെറുകോൽപ്പുഴ -പൂവനക്കടവ് റോഡിന്റെ വശങ്ങളിലും കാടുകൾ നിറഞ്ഞത് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. റോഡിലെ വളവുകൾ രേഖപ്പെടുത്തിയിരിക്കുന്ന റിഫ്ലക്ടർ ബോർഡുകൾ കാട്ടുവള്ളികളാൽ മൂടിയിരിക്കുകയാണ്. രാത്രികാലങ്ങളിൽ സ്ഥലപരിചയമില്ലാതെ എത്തുന്ന യത്രക്കാർക്ക് ഏക ആശ്രമായിരുന്നത് ദിശാബോർഡുകളാണ്. എല്ലാം കാടുകൾക്കിടയിൽ നില കൊള്ളുന്നതിനാൽ പലപ്പോഴും യാത്രക്കാർക്ക് വഴിതെറ്റി കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുന്നു.

വശങ്ങളിലെ കാടുകൾ റോഡിലേക്ക്

തടിയൂർ - വെണ്ണിക്കുളം, നാരകത്താനി - പൂവത്തിളപ്പ്, പടുതോട് -കടമാൻ കുളം, എഴുമറ്റൂർ - വായ്പൂര് , കോട്ടാങ്ങൽ -പാടിമൺ, പുറമറ്റം -കല്ലൂപ്പാറ എന്നീ ആധുനിക രീതിയിൽ നവീകരണം പൂർത്തിയാക്കിയ റോഡുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. സമീപത്തെ സ്വകാര്യ സ്ഥലങ്ങളിൽ നിന്നുമാണ് ഇവ റോഡിലേക്ക് വ്യാപിക്കുന്നത്. പാതയോരങ്ങളുടെ വശങ്ങളിൽ കാട് മൂടപ്പെട്ടതോടെ കാൽ നടയാത്രയും ദുരിതപൂർണ്ണമാണ്.

.............................

അതാത് പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ വകുപ്പ് അധികൃതർ തൊഴിലുറപ്പ് പദ്ധതിയെങ്കിലും ഇതിനായി പ്രയോജനപ്പെടുത്തണം.

(നാട്ടുകാർ)