മല്ലപ്പള്ളി: കുന്നന്താനം പഞ്ചായത്തിൽ മോഷണം വ്യാപകമാകുന്ന സാഹചര്യത്തിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കണം കോൺഗ്രസ് കുന്നന്താനം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഏലിയാസ് കവല സെന്റ് പീറ്റേഴ്സ് പള്ളിയുടെ ഭണ്ഡാരപ്പെട്ടികുത്തിത്തുറന്ന് പണം അപഹരിച്ചിരുന്നു. കഴിഞ്ഞ ആഴ്ച നടയ്ക്കൽ മഹാദേവ ക്ഷേത്രത്തിലും അതിന് ഒരാഴ്ച മുൻപ് മാന്താനത്തെ വ്യാപാര സ്ഥാപനത്തിലും വീടുകളിലും േമോഷണം നടന്നിരുന്നു. പൊലീസ് പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധം വ്യാപകമാണ്.

യോഗത്തിൽ മണ്ഡലം പ്രസിഡന്റ് മാന്താനം ലാലൻ അദ്ധ്യക്ഷത വഹിച്ചു.സുരേഷ് ബാബു പാലാഴി, എബ്രഹാം വർഗീസ് പല്ലാട്ട്, പുരുഷോത്തമൻ പിള്ള പാറയ്ക്കൽ, ഗ്രാമ പഞ്ചായത്തംഗം ധന്യ മോൾ, ലാലി, വിഷ്ണു.എസ്.നാഥ് എന്നിവർ പ്രസംഗിച്ചു.