
മുളക്കുഴ: ഗ്രാമപഞ്ചായത്തിൽ യോഗ പരിശീലനവും ജീവിതശൈലി രോഗ നിർണയരോഗ ക്യാമ്പും നടത്തി. ഡോ. എ.പി.ജെ അബ്ദുൽ കലാം ഫൗണ്ടേഷൻ ഡയറക്ടർ ഡോക്ടർ റെജി മാത്യു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര യോഗ ട്രെയിനർ അജിതാ ജാനകി ശ്രീധരൻ പരിശീലനത്തിന് നേതൃത്വം നൽകി . രമാ മോഹൻ, ബീന ചിറമേൽ, കെ.പി പ്രദീപ് , ബിനു കുമാർ, കെ.സാലി, അസിസ്റ്റന്റ് സെക്രട്ടറി കെ.എസ് ലിസ , പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ മാജിദ് ഹുസൈൻ എന്നിവർ പ്രസംഗിച്ചു