അടൂർ: വടക്കടത്തുകാവ് മാർ ഇഗ്നാത്തിയോസ് പള്ളിയിലെ പ്രധാന ശ്രൂഷകൻ വടക്കടത്തുകാവ് തടത്തിൽ ലിജോ വർഗീസിന്റെ ബൈക്ക് മോഷണം പോയി. വെള്ളിയാഴ്ച രാവിലെ 8.15ന് പള്ളിയിലെ കാർപോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്കാണ് മോഷ്ടിച്ചത്. എം.സി.റോഡിൽ കൂടി പോയ ഒരു യുവാവ് പള്ളിക്കുള്ളിലേക്ക് കയറി ബൈക്കിൽ കയറിയിരുന്ന് ഓടിച്ചു പോകുന്ന ദൃശ്യം പള്ളിയിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട് അടൂർ പൊലീസ് കേസെടുത്തു. കിളിവയൽ സെന്റ് സിറിൾസ് കോളേജിനു സമീപത്തെ അമ്പാട്ട് സ്റ്റോഴ്സിൽ നിന്ന് 12000 രൂപയും മോഷണം പോയി. ഇവിടെ ഒരു ബൈക്കിൽ എത്തിയ യുവാവ് കടയ്ക്കുള്ളിൽ കയറുന്നതിന്റെ ദൃശ്യം സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്.