ഏനാത്ത് : കേരള വ്യാപാരി വ്യവസായി സമിതി ഏനാത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളായ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു. ഏനാത്ത് സാംസ്കാരിക നിലയത്തിൽ ചേർന്ന യോഗം ജില്ലാ സെക്രട്ടറി റോഷൻ ജേക്കബ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബുഖാരി നിലാമുറ്റം അദ്ധയക്ഷത വഹിച്ചു. മനോഹരൻ പിള്ള, അനി ജോർജ്, ഗോപാലകൃഷ്ണൻ നായർ, ശശികുമാർ, സതീഷ് കുമാർ, ഹരികുമാർ, ജോസ്, ഷാജി ഖാൻ,എന്നിവർ സംസാരിച്ചു.