അടൂർ : എഴംകുളം പബ്ലിക് ലൈബ്രറിയുടെയും തൊടുവക്കാട് പൗര സമിതിയുടെയും ആഭിമുഖ്യത്തിൽ നടന്ന വായന ദിനാചാരണവും അനുമോദന സമ്മേളനവും ലൈബ്രറി കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എ പി ജയൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി മുൻ പ്രസിഡന്റ് പി മാത്യു സ്മാരക എൻഡോവ്മെന്റ് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. പറക്കോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ തുളസിധരൻ പിള്ള സന്ദേശം നൽകി. എഴംകുളം പഞ്ചായത്ത് പ്രസിഡന്റ് വി എസ് ആശ എസ് എസ് എൽ സി വിജയികൾക്കുള്ള പുരസ്‌കാരം വിതരണം ചെയ്തു. ലൈബ്രറി പ്രസിഡന്റ് വിമൽരാജ് ആദ്ധ്യക്ഷത വഹിച്ചു. സി പി സുഭാഷ്, റോഹൻ ജോർജ്, ആനി മാത്യു, ശാന്തി കെ കുട്ടൻ, ജയിംസ് കാക്കാട്ട് വിള,സ്കൂൾ ഹെഡ് മിസ്ട്രെസ് സുനി ജോസഫ് എന്നിവർ സംസാരിച്ചു