
അടൂർ : കൈതപറമ്പ് കെ.വി.വി.എസ് കോളേജിൽ നിന്ന് യൂണിവേഴ്സിറ്റി പരീക്ഷയിൽ റാങ്ക് നേടിയ വിദ്യാർത്ഥികളെ ഇന്ന് അനുമോദിക്കും. രാവിലെ 9.30ന് അടൂർ എസ് എൻ ഡി പി ഹാളിൽ നടക്കുന്ന മെഡൽ ദാനത്തിലും അനുമോദന യോഗത്തിലും എം.എൽ.എമാരായ പി.സി.വിഷ്ണുനാഥ്, യു.പ്രതിഭ , മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് എന്നിവർ പങ്കെടുക്കും. ആഡ് ഓൺ കോഴ്സ് കളിൽ വിജയിച്ചവർക്ക് നാഷണൽ യൂത്ത് എംപ്ലോയ്മെന്റിന്റെ ( ന്യൂഡൽഹി) സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. വിദ്യാർത്ഥികൾക്കുള്ള ആഡ് ഓൺ കോഴ്സിന്റെ രജിസ്ട്രേഷനും സൗകര്യമുണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9744985500.