yoga
കവിയൂർ പഞ്ചായത്തിൻ്റെയും ദേശീയ ഗ്രാമീണാരോഗ്യ മിഷൻ്റേയും സംയുക്താഭിമുഖ്യത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണം ഡോ. ബി.ജി ഗോകുലൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: താലൂക്കിലെ വിവിധ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ അന്താരാഷ്‌ട്ര യോഗാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന യോഗാ ദിനാചരണം പ്രസിഡന്റ് അഡ്വ.വിജി നൈനാൻ ഉദ്ഘാടനം ചെയ്തു. മെമ്പർമാരായ മറിയാമ്മ ഏബ്രഹാം, സോമൻ താമരച്ചാലിൽ, സി.ഡി.പി.ഒ പ്രീതകുമാരി എന്നിവർ സംസാരിച്ചു. പഞ്ചായത്തുകളിലെ വയോജനങ്ങൾക്കായി നടത്തുന്ന യോഗ ക്ലാസിൽ പരിശീലിപ്പിച്ചവരെ സമ്മേളനത്തിൽ ആദരിച്ചു.ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ സ്വപ്ന, സിന്ധു ജിങ്കാചാക്കോ, സന്ധ്യ, സ്കൂൾ കൗൺസിലേർസ്, യോഗാ പരിശീലകർ, അങ്കണവാടി പ്രവർത്തകർ, ഓഫീസ് സ്റ്റാഫ്‌ എന്നിവർ പങ്കെടുത്തു.

കവിയൂർ പഞ്ചായത്തിന്റെയും ദേശീയ ഗ്രാമീണാരോഗ്യമിഷന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന അന്താരാഷ്ട്ര യോഗദിനാചരണം ഡോ.ബി.ജി ഗോകുലൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീരഞ്ജിനി എ.ഗോപി, എൻ.എസ്.എസ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ പ്രസന്നകുമാർ, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.ജിഷാകൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി സാം കെ.സലാം അസി.സെക്രട്ടറി അനീഷ്കുമാർ, വാർഡ് മെമ്പർമാരായ വിനോദ് കെ.ആർ, ശ്രീകുമാരി, റെയ്ച്ചൽ വി.മാത്യു, ലിൻസി മോൻസി, സിന്ധു ആർ.സി നായർ, പ്രവീൺ ഗോപി, അച്ചു സി.എൻ,സിന്ധു വി.എസ് എന്നിവർ പ്രസംഗിച്ചു. എൻ.ആർ.എച്ച്.എമ്മിലെ ഡോ.പാർവതി വിജയാനന്ദ്, പരിശീലക ഡോ.നിദിയ ബാലൻ എന്നിവർ യോഗാ പ്രദർശനത്തിന് നേതൃത്വം നൽകി.

തിരുവല്ല പൈതൃക് സ്കൂൾ ഒഫ് യോഗയുടെ ആഭിമുഖ്യത്തിൽ നടന്ന യോഗ ദിനാചരണം ആലപ്പുഴ ഡെപ്യൂട്ടി കളക്ടർ ജിനു പുന്നൂസ് ഉദ്ഘാടനം ചെയ്തു. ജില്ലാ യോഗാസന സ്പോർട്സ് അസോസിയേഷൻ പ്രസിഡന്റ് ഗോപീദാസ്, യോഗാചാര്യൻ സ്ലീബാച്ചൻ എന്നിവർ സംസാരിച്ചു. നെടുമ്പ്രം ഗ്രാമപഞ്ചായത്ത്, ഗവ.ആയുർവേദ ഡിസ്പെൻസറി, പ്രാഥമിക ആരോഗ്യകേന്ദ്രം എന്നിവയുടെ അഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗാ ദിനാചരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലേഷ് മങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ജിജോ ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജനപ്രതിനിധികൾ, യോഗ പരിശീലകർ, ഡോക്ടർമാർ, വാർഡ് മെമ്പർമാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

തിരുവല്ല മാർത്തോമ്മാ റെസിഡൻഷ്യൽ സ്കൂളിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. കുന്നന്താനം പഞ്ചായത്തിനെ യോഗ ഗ്രാമമാക്കിത്തീർത്ത ദിലീപിന്റെ നേതൃത്വത്തിൽ യോഗാവതരണം സീനിയർ കുട്ടികൾക്കായി നടത്തി. ശാരീരികക്ഷമതയെ ഊട്ടി ഉറപ്പിക്കുന്ന വിവിധതരം യോഗാസന രീതികൾ പരിപാടിയിൽ അവതരിപ്പിച്ചു. ജൂനിയർ വിഭാഗത്തിലെ കുട്ടികൾക്കായി ബിനോയ് തോമസിന്റെ നേതൃത്വത്തിൽ യോഗ പ്രദർശനവും നടന്നു. പ്രിൻസിപ്പൽ റെജി മാത്യു, വൈസ് പ്രിൻസിപ്പാൾ അനിതാ സൂസൻ എന്നിവർ പങ്കെടുത്തു.

പെരിങ്ങോൾ ശ്രീശങ്കര വിദ്യാപീഠത്തിൽ നടന്ന യോഗാ ദിനാചരണത്തിന് ഹെഡ്മിസ്ട്രസ് രതി നേതൃത്വം നൽകി. ടീച്ചർമാരായ ജന്യ നന്ദൻ, ദീപു,ജ്യോതിലഷ്മി,ബീന, നീതു, അജ്ഞലി എന്നിവർ ക്ലാസെടുത്തു.