അടൂർ : കേരളകൗമുദിയും അടൂർ ജനറൽ ആശുപത്രിയും സംയുക്തമായി അടൂർ ഗവ. ബോയ്‌സ് എച്ച്. എസ് എസിൽ പകർച്ചവ്യാധിക്കെതിരെ ബോധവത്കരണ സെമിനാർ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി. പി രാജപ്പൻ ഉദ്ഘാടനം ചെയ്‌തു. ജനറൽ ആശുപത്രി ഫിസിഷ്യൻ ഡോ. പ്രദീപ് നായർ ക്ലാസെടുത്തു. പി.ടി.എ പ്രസിഡന്റ് സുനിൽ മൂലയിൽ അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി സീനിയർ സർക്കുലേഷൻ എക്സിക്യൂട്ടീവ് ഓഫീസർ അനിൽ കൂടൽ പദ്ധതി വിശദീകരണം നടത്തി. അടൂർ ബ്യൂറോ റിപ്പോർട്ടർ സതീഷ് ജയപാലൻ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് സന്തോഷ് റാണി, വിമുക്തി കോ ഓർഡിനേറ്റർ പി.ആർ. ഗിരീഷ് എന്നിവർ പ്രസംഗിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ സജി വർഗീസ് സ്വാഗതവും അദ്ധ്യാപിക ദീപ. ടി. എസ് നന്ദിയും പറഞ്ഞു.