പഴകുളം ഗവ.എൽ.പി.സ്കൂളിൽ വായനവാരാഘോഷത്തോടനുബന്ധിച്ച് വായനദിനം ആചരിച്ചു. എസ്. എം.സി. ചെയർമാൻ അഡ്വ.എസ്.രാജീവ് അദ്ധ്യക്ഷനായ യോഗത്തിൽ പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടി നാടിന് അഭിമാനമായി മാറിയ കുമാരി പവിത്ര നായർ ദീപം തെളിച്ചു ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം സ്കൂൾതല ഉദ്ഘാടനവും ബി.ആർ.സി. ട്രെയിനർ യമുന ഡി.നിർവഹിച്ചു. വാർഡ് മെമ്പർ സാജിദാ റഷീദ്, ഹെഡ്മിസ്ട്രസ് മിനിമോൾ.ടി, എസ്.എം.സി. വൈസ് ചെയർമാൻ നൗഷാദ്, അദ്ധ്യാപകപ്രതിനിധി ഇക്ബാൽ എന്നിവർ സംസാരിച്ചു.