eye

പത്തനംതിട്ട : പ്രമാടം ഗ്രാമപഞ്ചായത്ത് അന്തിച്ചന്ത വാർഡിന്റെയും അഹല്യ കണ്ണാശുപത്രിയുടെയും സംയുക്താഭി​മുഖ്യത്തിൽ സൗജന്യ നേത്രരോഗ പരിശോധനാ ക്യാമ്പും തിമിര രോഗനിർണ്ണയവും ഇന്ന് നടക്കും. വി.കോട്ടയം ഗവ.എൽ.പി സ്‌കൂളിൽ രാവിലെ 10ന് ആരംഭിക്കുന്ന ക്യാമ്പ് വാർഡ് അംഗം പ്രസീത രഘു ഉദ്ഘാടനം ചെയ്യും. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.നവനീത് മുഖ്യപ്രഭാഷണം നടത്തും. ഗവ.എൽ.പി സ്‌കൂൾ ഹെഡ് മി​സ്ട്രസ് സൂസൻ ഏബ്രഹാം, പി.ടി.എ പ്രസിഡന്റ് ഫാ.സൈജു എന്നിവർ പ്രസംഗിക്കും. സി.ഡി.എസ് അംഗം ബീന തോമസ് സ്വാഗതവും അഹല്യ ഹോസ്പിറ്റൽ പി.ആർ.ഒ രാഹുൽ രാജൻ കൃതജ്ഞതയും പറയും.