
അടൂർ : വായനപക്ഷാചാരണത്തിന്റെ ഭാഗമായി കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വായന പക്ഷാചാരണ ഉദ്ഘാടനവും പി.എൻ.പണിക്കർ അനുസ്മരണവും നടന്നു.സാഹിത്യകാരൻ കൈതയ്ക്കൽ സോമക്കുറുപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. ബ്രദേഴ്‌സ് ഫുട്‌ബാൾ അക്കാദമി ഡയറക്‌ടർ ബിജു.വി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷാനു ആർ അമ്പാരി, വനിതാവേദി സെക്രട്ടറി ജയലക്ഷ്മി.ടി , ട്രഷറർ ചിന്നു വിജയൻ, ജയശ്രീ എന്നിവർ സംസാരിച്ചു.