ഇലവുംതിട്ട : നിക്ഷേപ തട്ടിപ്പ് കേസിൽ നെടുംപറമ്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജുവിനെയും കുടുംബാംഗങ്ങളെയും ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക തട്ടിപ്പിന് നേരത്തേ തിരുവല്ല പൊലീസ് അറസ്റ്റു ചെയ്ത രാജുവിനെയും കുടുംബാംഗങ്ങളെയും ജയിലിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വിവിധ സ്റ്റേഷനുകളിൽ രാജുവിനും കുടുംബാംഗങ്ങൾക്കും എതിരെ കേസുണ്ട്. ഇലവുംതിട്ട സ്റ്റേഷനിൽ 16 കേസുകളുണ്ട്. മുളക്കുഴ പിരളശേരി കളിയ്ക്കൽ ആലീസ് വർഗീസ് നൽകിയ പരാതിയിലാണ് രാജു, ഭാര്യ ഗ്രേസ്, മക്കളായ അലൻ , അൻസൻ എന്നിവരെ കസ്റ്റഡിയിൽ എടുത്തത്. ഇന്ന് ഇവരെ കോടതിയിൽ ഹാജരാക്കും.