birth
പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ 80,000 -) കുഞ്ഞു പിറന്നത് കേക്ക് മുറിച്ച് ആഘോഷിക്കുന്നു

തിരുവല്ല : പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ 80000- ാമത്തെ കുഞ്ഞു പിറന്നു. പായിപ്പാട് സ്വദേശികളായ ജോഷിയുടെയും മേഘ്നയുടെയും മകൻ പുഷ്പഗിരി മാതൃശിശു സൗഹൃദ ആശുപത്രിയിലെ 80,000 -ാമത്തെ കുഞ്ഞായി പിറന്നത്. 1959 ആഗസ്റ്റ് 25നാണ് പുഷ്പഗിരിയിൽ ആദ്യ കുഞ്ഞിന്റെ ജനനം. ആശുപത്രിയിൽ പ്രവർത്തന മികവിന്റെ 65-ാ മത്തെ വർഷത്തിലേക്ക് പ്രവേശിക്കുന്ന വേളയിലാണ് അസുലഭ നിമിഷം വന്നെത്തിയത്. പുഷ്പഗിരിയുടെ ആദ്യ കുഞ്ഞായ ചെറുപുഷ്പത്തെയും ആദ്യകാല ഗൈനക്കോളജി വിഭാഗം ഡോ.സിസ്റ്റർ ജോസിറ്റായെയും ആന്റോ ആന്റണി എം.പി ആദരിച്ചു. പുഷ്പഗിരി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.റീന തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുഷ്പഗിരി ബേബീസിനായുള്ള പ്രത്യേക ചികിത്സാ പദ്ധതി ആന്റോ ആന്റണി ഉദ്ഘാടനം ചെയ്തു. പുഷ്പഗിരി രക്ഷാധികാരിയും അതിരൂപതാ മെത്രാനുമായ ഡോ.തോമസ് മാർ കൂറിലോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ഡി.എം.ഒ ഡോ.എൽ.അനിതാകുമാരി മുഖ്യപ്രഭാഷണം നടത്തി. ഒന്നുമുതൽ 80,000 വരെയുള്ള പിറവിയുടെ യാത്രയെപ്പറ്റി പുഷ്പഗിരി പീഡിയാട്രിക് വിഭാഗം മേധാവി ഡോ.ജേക്കബ് ഏബ്രഹാം വിശദീകരിച്ചു. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ഫാ.മാത്യു തുണ്ടിയിൽ കുട്ടികൾക്കായുള്ള ആരോഗ്യ ചികിത്സാ പദ്ധതികൾ പ്രഖ്യാപിച്ചു. പുഷ്പഗിരി മെഡിക്കൽ ഡയറക്ടർ ഡോ.ഏബ്രഹാം വർഗീസ്, ഗൈനക്കോളജി വിഭാഗം മേധാവി ഡോ.വിനീത വിൽസ് എന്നിവർ പ്രസംഗിച്ചു. മധുരപലഹാരം വിതരണവും ഉണ്ടായിരുന്നു.