
പത്തനംതിട്ട: ഒളിമ്പിക്‌സ് വാരാഘോഷത്തോടനുബന്ധിച്ച് കോന്നി അമൃത വൊക്കേഷണൽ ഹയർ സെക്ക
ൻഡറി സ്‌കൂളിൽ നടന്ന ഒളിമ്പിക്‌സ് വിളംബരറാലി ജില്ലാ ഒളിമ്പിക്‌സ് അസോസിയേഷൻ സെക്രട്ടറി പ്രസന്നകുമാർ ദേശീയ താരം രേവതി എസ് നായർക്ക് ദീപം കൈമാറി ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് വിദ്യാർത്ഥികളാണ് റാലിയിൽ പങ്കെടുത്തത്. വാദ്യഘോഷങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെയായിരുന്നു റാലി.
ഒളിമ്പിക് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ചന്ദ്രൻ, ഹെഡ്മിസ്ട്രസ് രാധിക റാണി , പ്രിൻസിപ്പൽ കൃഷ്ണകുമാർ, കായിക അദ്ധ്യാപകൻ രഞ്ജിത് ആർ., സീനിയർ അസിസ്റ്റന്റ് അജിത് വി. മറ്റ് അദ്ധ്യാപകർ, അനദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.