yoga

മല്ലപ്പള്ളി : കൊറ്റനാട് ജില്ലാ ഹോമിയോ ആശുപത്രിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനാചാരണം നടത്തി. വാർഡ് മെമ്പർ പ്രകാശ് പി സാം അദ്ധ്യക്ഷത വഹിച്ചു. കൊറ്റനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉഷ സുരേന്ദ്രനാഥ് ഉദ്ഘാടനം നിർവഹിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ.സാറ നന്ദന മാത്യൂ, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിംഗ്‌ ചെയർമാൻ അഡ്വ.പ്രകാശ് ചരളേൽ, സാംകുട്ടി പാലക്കമണ്ണിൽ, മെഡിക്കൽ ഓഫീസർ ഡോ.ദീപ്തി എന്നിവർ പ്രസംഗിച്ചു. ആയുഷ്മാൻ ഭവ മെഡിക്കൽ ഓഫീസർ ഡോ.മഞ്ജു പദ്ധതി വിശദീകരിച്ചു. യോഗ ട്രെയിനർ ഐശ്വര്യ ആർ.നായരുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സും പരിശീലനവും നടന്നു.