22mahila-morcha-yoga

പത്തനംതിട്ട: മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനാചരണം സംസ്ഥാന സമിതി അംഗം അഡ്വ.ബിറ്റി സുധീർ ഉദ്ഘാടനം ചെയ്തു. യോഗ ആചാര്യൻ ശ്രീഹരി വാസുദേവ് ക്ലാസ് നയിച്ചു. മഹിളാമോർച്ച ജില്ലാ പ്രസിഡന്റ്​ അദ്ധ്യക്ഷതവഹിച്ചു. മഹിളാ മോർച്ച ജില്ല ജനറൽ സെക്രട്ടറിമാരായ മണി വിജയ് ,സുമാരവി, ട്രഷറർ ശ്രീവിദ്യ സുഭാഷ്, ജില്ലാ സെക്രട്ടറിമാരായ ശ്രീലേഖ ഹരികുമാർ ,അശ്വതി, മണ്ഡലം പ്രസിഡന്റുമാരായ സൂര്യാരാജേഷ്, പ്രിയ സതീഷ് ,ഗിരിജ മോഹൻ, ലേഖ തുടങ്ങിയവർ നേതൃത്വം നൽകി.