കടമ്പനാട് : സ്‌കൂൾ ബസ് ഒാട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചുമടുതാങ്ങി കുന്നിൻപുറത്ത് വീട്ടിൽ ശിവാനന്ദൻ കെ.പി.(60)മരിച്ചു. ഒരാഴ്ച മുമ്പ് കടമ്പനാട് കുഴികാലാ ജംഗ്ഷനിലായിരുന്നു അപകടം. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്ര .ജെ.
മക്കൾ: അഞ്ജു .എസ്. ആനന്ദ്, അശ്വിൻ.കെ.എസ്