1
പടുനോട് ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവത്തോട് അനുബന്ധച്ച് നടന്ന മഹാനീരാഞ്ജനപൂജ.

മല്ലപ്പള്ളി: പടുതോട് അയ്യപ്പക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ഭക്തിസാന്ദ്രമായി. അമ്പലപ്പുഴ പുതുമന ദാമോദരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വം വഹിച്ചു. മേൽശാന്തി എഴുമറ്റൂർ ഇളംപുരയിടത്തിൽ മഠം പ്രസാദ് ശർമ്മ കർമീകത്വത്തിൽ മഹാഗണപതി ഹോമം, കലശപൂജ, കലശാഭിഷേകം, പുഷ്പാഭിഷേകം എന്നവ നടത്തി.ജ്യോതിഷ മഠം എസ്.നാരായണ ശർമയുടെ നേതൃത്വത്തിൽ നൂറുകണക്കിന് ഭക്തർ നേരിട്ടു നടത്തിയ മഹാനീരാഞ്ജന പൂജ പ്രതിഷ്ഠാദിന മഹോത്സവത്തിലെ പ്രത്യേകതയായിരുന്നു. തുടർന്ന് സമൂഹസദ്യയും നടത്തി.