അടൂർ : കസ്തൂർബാ ഗാന്ധിഭവനും ഐആർസിഎയും സംയുക്തമായി സംഘടിപ്പിച്ച വായന പക്ഷാചരണം കവി അടൂർ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കസ്തൂർബാ ഗാന്ധിഭവൻ ചെയർമാൻ പഴകുളം ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ കുടശനാട് മുരളി, ഡയറക്ടർ ബോർഡ് അംഗങ്ങളായ അനിരുദ്ധൻ, അനിൽ തടാലിൽ, എസ് ഹർഷകുമാർ, ഐ.ആർ.സി.എ ഡയറക്ടർ അനിൽ യോഗേശ്വർ, മാനേജർ സോമൻ പിള്ള, രാജേന്ദ്രൻ, വിജയൻ എന്നിവർ പ്രസംഗിച്ചു.