
പ്രമാടം : സി.പി.എം കോന്നി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച സി.ജി. ദിനേശ് അനുസ്മരണ സമ്മേളനം കേന്ദ്ര സമിതി അംഗം ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ശ്യാംലാൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ ചികിത്സാ സഹായം വിതരണം ചെയ്തു. പി.ജെ. അജയകുമാർ, മലയാലപ്പുഴ മോഹനൻ, പി. എസ്. കൃഷ്ണകുമാർ, എം.എസ്. ഗോപിനാഥൻ, കെ.ആർ. ജയൻ, കെ.എം. മോഹനൻ, എം. അനീഷ് കുമാർ, ജലജ പ്രകാശ്, എൻ. നവനിത്ത്, കെ. ശ്രീകുമാർ, എം.കെ. വിജയൻ എന്നിവർ പ്രസംഗിച്ചു.