ചെങ്ങന്നൂർ : എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ യൂണിയനും എറണാകുളം മുക്തിഭവൻ കൗൺസലിംഗ് സെന്ററിന്റെ സഹകരണത്തോടെ നടത്തുന്ന 67ാംമത് വിവാഹപൂർവ കൗൺസിലിംഗ് ക്ലാസുകളുടെ ഉദ്ഘാടനം യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്.വിജയൻ നിർവഹിച്ചു. ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ സരേഷ് പരമേശ്വരൻ അദ്ധ്യക്ഷതവഹിച്ചു. ചെങ്ങന്നൂർ യൂണിയൻ വൈദികയോഗം പ്രസിഡന്റ് സൈജു പി.സോമൻ സ്വാഗതവും, സെക്രട്ടറി കെ.വി.ജയദേവൻ കൃതഞ്ജതയും പറഞ്ഞു. ക്ലാസിന്റെ സമാപനം ഇന്ന് വൈകിട്ട് 4ന് നടക്കും. പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ സുരേഷ് പരമേശ്വരൻ നിർവഹിക്കും. രണ്ട് ദിവസങ്ങളിലായി നടന്ന ക്ലാസുകളിൽ രാജേഷ് പൊന്മല, സരേഷ് പരമേശ്വരൻ, ഷൈലജ രവീന്ദ്രൻ, കൊടുവഴങ്ങ ബാലകൃഷ്ണൻ, ഡോ.ശരത് ചന്ദ്രൻ, എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും.