
അടൂർ : എസ്എൻഡിപി യോഗം യൂത്ത് മൂവ്മെന്റ് നെല്ലിമുകൾ 3682 -ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 11 ന് പഠനോപകരണ വിതരണവും വിദ്യാർത്ഥികളെ ആദരിക്കലും നടക്കും. യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അക്ഷയ് മോഹന്റെ അദ്ധ്യക്ഷയിൽ കൂടുന്ന യോഗത്തിൽ യൂത്ത് മൂവ്മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി സുജിത്ത് മണ്ണടി ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ബ്രഹ്മദാസൻ മുഖ്യപ്രഭാഷണം നടത്തും. വൈസ് പ്രസിഡന്റ് എസ് ബിജു സ്വാഗതം പറയും. യൂണിയൻ കമ്മിറ്റിയംഗം ടി കെ സുദർശനൻ സംസാരിക്കും.