
അത്തിക്കയം: എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയിട്ടും പ്ലസ് വൺ പ്രവേശനം ലഭിക്കാതെ ധാരാളം വിദ്യാർത്ഥികൾ ആശങ്കപ്പെടുകയാണെന്നും അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും തുടർപഠനത്തിന് ആവശ്യമായ സീറ്റുകൾ സംസ്ഥാന സർക്കാർ ഉറപ്പാക്കണമെന്നും രമേശ് ചെന്നിത്തല എം.എൽ.എ അഭിപ്രായപ്പെട്ടു. മടന്തമണ്ണിൽ കോൺഗ്രസ് പാർട്ടി ഓഫീസും പ്രതിഭാ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ജെയിംസ് ചക്കാലക്കുഴിയിൽ അദ്ധ്യക്ഷതവഹിച്ചു. ഡി.സി.സി ഭാരവാഹികളായ ടി.കെ.സാജു, എബ്രഹാം മാത്യു, സിബി താഴത്തില്ലത്ത്, നഹാസ് പത്തനംതിട്ട, ഗ്രേസി തോമസ്, റിജോ റോയി തോപ്പിൽ, സുനിൽകുമാർ, സണ്ണി മാത്യു, ജോർജ് ജോസഫ്, ജെയിംസ്, ഡോൺ തോണിക്കടവിൽ, സുനിൽ എന്നിവർ സംസാരിച്ചു.