അടൂർ: കലാകാരന്മാരുടെ ദേശീയ സംഘടന നന്മയുടെ നേതൃത്വത്തിൽ ലോക സംഗീത ദിനം ആചരിച്ചു. അടൂർ പി.സുദർശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ബുദ്ധ ആർ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. നന്മ ജില്ലാസെക്രട്ടറി അടൂർ രാജേന്ദ്രൻ, അടൂർ നാരായണൻകുട്ടി, ജയൻ തനിമ, വിജുക്കുട്ടി, ശ്രീദേവി റാന്നി എന്നിവർ സംസാരിച്ചു. ഗീത അടൂർ, സുരേഷ് കുമാർ, സോമൻ മങ്ങാട്, സുമ എന്നിവർ സംഗീതപരിപാടി അവതരിപ്പിച്ചു.