മല്ലപ്പള്ളി : എഴുമറ്റൂർ - പടുതോട് ബാസ്റ്റോ റോഡിൽ ശക്തമായ കാറ്റിലും മഴയിലും വൃക്ഷശിഖരങ്ങൾ ഒടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് പുറ്റത്താനിയ്ക്ക് സമീപം റോഡിന് അരികിലെ പ്ലാവ് ഒടിഞ്ഞു വീഴുകയും മുക്കുഴി വെയിറ്റിംഗ് ഷെഡിന് സമീപം തേക്കുമരം കടപുഴകി വീണതുമാണ് ഗതാഗത തടസത്തിന് കാരണമായത്. സമീപവാസികളായ യുവാക്കളുടെ നേതൃത്വത്തിൽ മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു മാറ്റി റോഡ് സഞ്ചാരയോഗ്യമാക്കി.