
പുല്ലാട് : കടപ്രയിലെ ബിറ്റുമിൻ ഹോട്ട് മിക്‌സിംഗ് പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച് സാമൂഹ്യ പ്രവർത്തകൻ ജോസഫ് സി മാത്യു ഉദ്ഘാടനം ചെയ്തു.
ജനകീയ സമിതി ചെയർമാൻ ബിജു കുഴിയുഴത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം മുകേഷ് മുരളി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനീഷ് കുന്നപ്പുഴ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ബി.നിസാം, ഫാ.വി.എം മാത്യു, ഫാ. രാജു പി.ജോർജ്, എസ്.രാജീവൻ, പി.കെ.രാമചന്ദ്രൻ, ജെയിംസ് കണ്ണിമല, പ്രൊഫ.കെ.എം.തോമസ്, ജോസഫ് താന്നിക്കൽ ഇടിക്കുള, അനിൽകുമാർ.കെ.ജി, ബിനു ബേബി, സി.സി കുട്ടപ്പൻ, ഗോപകുമാർ പുല്ലാട് എന്നിവർ സംസാരിച്ചു.