തിരുവല്ല: ബിലീവേഴ്‌സ് ഈസ്‌റ്റേൺ ചർച്ച് സഭാദ്ധ്യക്ഷനായി ഡോ.സാമുവൽ മാർ തിയോഫിലസ് മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണ ചടങ്ങുകൾക്ക് പ്രൗഢോജ്ജ്വല സദസ് സാക്ഷിയായി. സഭാ ആസ്ഥാനത്തെ സെന്റ് തോമസ് കത്തീഡ്രലിൽ നടന്ന സ്ഥാനാരോഹണത്തിലും തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. മാർത്തോമ്മ സഭ പരമാദ്ധ്യക്ഷൻ മാർ തിയഡോഷ്യസ് മെത്രാപ്പോലീത്ത അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. ബിലീവേഴ്‌സ് ഈസ്‌റ്റേൺ ചർച്ച് ഡൽഹി ആർച്ച് ബിഷപ്പ് ജോൺ മോർ ഐറേനിയോസ് എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിച്ചു. മലബാർ ഇൻഡിപെൻഡന്റ് ചർച്ച് അദ്ധ്യക്ഷൻ സിറിൽ മാർ ബസേലിയോസ് പ്രഥമൻ മെത്രാപ്പോലീത്ത, മലങ്കര യാക്കോബായാ സിറിയൻ ഓർത്തഡോക്‌സ് ചർച്ച് സിനഡ് സെക്രട്ടറി തോമസ് മോർ തിമോത്തിയോസ് മെത്രാപ്പോലീത്ത, ശാന്തിഗിരി ആശ്രമം ജനറൽസെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ബിലീവേഴ്‌സ് ചർച്ച് നോർത്ത് അമേരിക്ക ആൻഡ് യൂറോപ്പ് ആർച്ച് ബിഷപ്പ് ദാനിയൽ മോർ തിമോത്തിയോസ് എപ്പിസ്‌കോപ്പ, മലങ്കര ജാക്കോബൈറ്റ് സിറിയൻ ക്‌നാനായ കമ്യൂണിറ്റി മെത്രാപ്പോലീത്തമാരായ കൂരിയാക്കോസ് മോർ ഗ്രിഗോറിയോസ്, കുരിയാക്കോസ് മോർ ഈവാനിയോസ്, ചർച്ച്ഓഫ് സൗത്ത് ഇന്ത്യ കൊല്ലം ബിഷപ്പ് എമിറേറ്റ്‌സ് റവ.ഡോ.ഉമ്മൻ ജോർജ്, മധ്യകേരള ബിഷപ്പ് എമിറേറ്റ്‌സ് റവ.തോമസ് സാമുവൽ, സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ഫെലോഷിപ്പ് ബിഷപ്പ് ഡോ.ജോർജ് ഈപ്പൻ, റവ.ക്ലമന്റ് എറ്റാനിൽ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.എൽ.എമാരായ മാത്യു ടി.തോമസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, നാഷണൽ കൗൺസിൽ ഒഫ് ചർച്ചസ് വൈസ് പ്രസിഡന്റ് ഡോ.പാക്യം ടി.സാമുവൽ, കേരള കൗൺസിൽ ഒഫ് ചർച്ചസ് ജനറൽസെക്രട്ടറി ഡോ.പ്രകാശ് പി.തോമസ്, ബിലീവേഴ്‌സ് ഈസ്‌റ്റേൺ തിരുവനന്തപുരം ആർച്ച് ബിഷപ്പ് മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്‌കോപ്പ, സഭ സെക്രട്ടറി റവ.ഡാനിയൽ ജോൺസൻ, പി.ആർ.ഒഫാ.സിജോ പന്തപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു. പുതിയ മെത്രാപ്പോലീത്തയെ പൊന്നാടയണിയിക്കാൻ യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ.വർഗീസ് മാമ്മൻ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ.ആർ.സനൽകുമാർ, ബി.ജെ.പി സംസ്ഥാന സമിതിയംഗം അഡ്വ.ബി രാധാകൃഷ്ണ മേനോൻ, ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എ.വി.അരുൺ പ്രകാശ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, നഗരസഭാ മുൻചെയർമാൻ ആർ.ജയകുമാർ തുടങ്ങി മത,സാമൂഹ്യ,രാഷ്ട്രീയ മേഖലകളിലെ നിരവധി ആളുകൾ എത്തിച്ചേർന്നു.