കോഴഞ്ചേരി​ :​ യൂണിയനിലെ കിഴക്കൻ മേഖലയിൽപ്പെട്ട 9 ശാഖകൾ ചേർന്ന് അതിവിപുലമായി ഗുരു ദേവന്റെ 170-ാമത് ജയന്തി ആഘോഷം നടത്താൻ ശാഖാ നേതാക്കളുടെ യോഗം തീരുമാനിച്ചു. ആഗസ്റ്റ് 20​ന് ഉ​ച്ച​യ്ക്ക് കാരംവേലി ​ ശാഖാ അങ്കണത്തിൽ നിന്ന് ചെണ്ടമേളം, ശിങ്കാരിമേളം, നിശ്ചല ദൃശ്യങ്ങൾ, മുത്തുക്കുടകൾ എന്നിവയുടെ അകമ്പടിയോടുകൂടി ആയിരക്കണക്കിന് പീതാംബരധാരികൾ അണിനിരക്കുന്ന വർണാഭമായ ഘോഷയാത്ര നടക്കും. 268 -ാം പരിയാരം ശാഖാ ഓഡിറ്റോറിയത്തിൽ ഘോഷയാത്ര സമാപിക്കും. തുടർന്ന് പൊതുസമ്മേളനവും നടക്കും. പരിപാടികളുടെ വിജയത്തിനായി യൂണിയൻ കൗൺസിലർ അഡ്വ.സോണി.പി.ഭാസ്‌കർ ചെയർമാനായും കാരംവേലി ശാഖാ സെക്രട്ടറി പ്രസന്നകുമാർ കൺവീനറായും ഉള്ള വിപുലമായ കമ്മിറ്റിയും രൂപീകരിച്ചു.