sndp-
എസ്എൻഡിപി യോഗം വള്ളിക്കോട് ശാഖയിൽ നടന്ന പ്രതിഷ്ഠ വാർഷികവും മെറിറ്റ് അവാർഡ് വിതരണവും യൂണിയൻ പ്രസിഡണ്ട് കെ പത്മകുമാർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : എസ്.എൻ.ഡി.പി യോഗം 81-ാം വള്ളിക്കോട് ശാഖ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും മെറിറ്റ് അവാർഡ് വിതരണവും യൂണിയൻ പ്രസിഡന്റ്‌ കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ്‌ ശ്രീദത്ത് പി എൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ പി.കെ.പ്രസന്നകുമാർ, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്‌, ശാഖാ സെക്രട്ടറി സുഭാഷ്.ജി, ശാഖാ വൈസ് പ്രസിഡന്റ് ശാന്തമ്മ സദാശിവൻ, വനിതാസംഘം പ്രസിഡന്റ് അനിലാഅനിൽ, വനിതാസംഘം സെക്രട്ടറി ലതാമോഹൻ എന്നിവർ സംസാരിച്ചു. ചങ്ങനാശ്ശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ പ്രഭാഷണം നടത്തി.