അടൂർ:ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് കൗൺസിൽ എ. ഐ.ടി. യു.സി അടൂർ കൺവെൻഷൻ എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം മുരളിധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ജി. രാധാകൃഷ്ണൻ , ബെൻസി തോമസ്., പ്രൊഫ.കെ.ആർ.ശങ്കരനാരായണൻ, അരുൺ കെ.എസ്. മണ്ണടി, അഡ്വ.ആർ. ജയൻ, ഷാജി തോമസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി മുരളിധരൻ പിള്ള (പ്രസിഡന്റ്), ജി. രാധാകൃഷ്ണൻ (സെക്രട്ടറി) ,ഇ.കെ സുരേഷ് (വൈസ് പ്രസിഡന്റ്) ,രാഘവൻ (ജോയിന്റ് സെക്രട്ടറി,) തേജസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.