sndp
മികച്ച വിജയം നേടിയ വിദ്യാർത്ഥിക്ക് എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് നെല്ലിമുകൾ ശാഖയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന ജോ. സെക്രട്ടറി സുജിത്ത് മണ്ണടി മെമന്റോ നൽകുന്നു,.

അടൂർ : എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് നെല്ലിമുകൾ ശാഖയുടെ ആഭിമുഖ്യത്തിൽ പത്താം ക്ളാസ് പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പഠനോപകരണങ്ങൾ വിതരണംചെയ്തു. യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അക്ഷയ് മോഹന്റെ ആദ്ധ്യക്ഷതയിൽ യൂത്ത് മൂവ്മെന്റ് സംസ്ഥാന ജോ. സെക്രട്ടറി സുജിത്ത് മണ്ണടി ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്റ് താലൂക്ക് കമ്മിറ്റി അംഗം അജു വിജയ് മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് എൻ.ബ്രഹ്മദാസൻ, സെക്രട്ടറി അരുൺ സുദർശനൻ ,വൈസ് പ്രസിഡന്റ് എസ്.ബിജു,യൂത്ത് മൂവ്മെന്റ് സെക്രട്ടറി ഷിജി എന്നിവർ പ്രസംഗിച്ചു.