മാന്നാർ: എസ്.എസ്.എൽ.സി ,സി.ബി.എസ്ഇ, ഐ.സി.എസ്ഇ , പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർഥികൾക്ക് ഉപരിപഠനം ഉറപ്പാക്കണമെന്ന് മാന്നാർ എസ്.എൻ.ഡി.പി കുമാരി സംഘം യൂണിയൻ ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ മൗലിക അവകാശമാണ് ഉപരിപഠനം. ഉപരിപഠനത്തിന് സൗകര്യങ്ങൾ ഒരുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് യോഗം ചൂണ്ടിക്കാണിച്ചു. വനിതാസംഘം യൂണിയൻ ചെയർപേഴ്‌സൺ ശശികല രഘുനാഥിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ചെയർമാൻ കെ.എം ഹരിലാൽ ഉദ്ഘാടനം ചെയ്തു. കൺവീനർ അനിൽ പി.ശ്രീരംഗം മുഖ്യപ്രഭാഷണവും, വനിതാസംഘം വൈസ് ചെയർപേഴ്‌സൺ ബിനി സതീശൻ സംഘടനാ സന്ദേശവും നൽകി. യൂണിയൻ അഡ്.കമ്മിറ്റി അംഗം രാജേന്ദ്രപ്രസാദ് അമൃത, വനിതാസംഘം യൂണിയൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സിന്ധു സുഭാഷ്, വിജയലക്ഷ്മി, വസന്തകുമാരി,എന്നിവർ പ്രസംഗിച്ചു. യൂണിയൻ അഡ്.കമ്മിറ്റിയംഗങ്ങളായ ഹരിപാലമൂട്ടിൽ, രാധാകൃഷ്ണൻ പുല്ലാമഠത്തിൽ,പി.ബി.സൂരജ്, യൂത്ത് മൂവ്‌മെന്റ് യൂണിയൻ ചെയർപേഴ്‌സൺ വിധു വിവേക്, കൺവീനർ ബിനുരാജ് എന്നിവർ സന്നിഹിതരായിരുന്നു. വനിതാസംഘം യൂണിയൻ കൺവീനർ പുഷ്പാ ശശികുമാർ സ്വാഗതവും ട്രഷറർ പ്രവദ രാജപ്പൻ കൃതജ്ഞതയും പറഞ്ഞു. കുമാരിസംഘം യൂണിയൻ ഭാരവാഹികളായി അങ്കിത ബിനു (ചെയർപേഴ്‌സൺ), (3240 ചെറുകോൽ എ), അപർണ ദിലീപ് (കൺവീനർ) (3333 ഒരിപ്രം) രേവതി പ്രസാദ് (വൈസ് ചെയർപേഴ്‌സൺ) (143 കാരാഴ്മ) നിരഞ്ജന ശ്രീകുമാർ( ജോ കൺവീനർ)(5695 ഗുരുധര്ർമ്മാനന്ദജി സ്മാരകം) ദേവിക എസ് (ട്രഷറർ)(3711 കുളഞ്ഞിക്കാരാഴ്മ) എന്നിവർ ഉൾപ്പെടെ 26 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു.