24-mathew-kuzhalnadan
കുരമ്പാല മണ്ഡലംകോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച കുരമ്പാല ഫെസ്റ്റ് 2024 മാത്യു കുഴൽനാടൻ എം എൽ എ ഉ​ദ്​ഘാ​ട​നെ ചെ​യ്യുന്നു

പന്തളം: വിദ്യാർത്ഥികൾ വിദ്യാലയങ്ങളിൽ നിന്നും പുസ്തകങ്ങട്ടിൽ നിന്നും അറിവു നേടുന്നതോടൊപ്പം സമൂഹത്തിൽ നിന്നും, അറിവു നേടുകയും സാമൂഹിക വിഷയങ്ങളിൽ ഇടപെടണമെന്നും 'വിദേശരാജ്യങ്ങളിൽ മാത്രമാണ് സന്തോഷവും അഭിമാനവും കൂടുതൽ എന്ന ചിന്ത വെടിയണമെന്നും മാത്യു കുഴൽനാടൻ എം. എൽ.എ പറഞ്ഞു. കുരമ്പാല മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കുരമ്പാല ഫെസ്റ്റ് 2024 ഉദ്‌​ലാടനം ചെയ്യുകയായിരുന്നു അദ്ദേഹം നാടിന്റെ കലാ സാംസ്‌കാരിക, സാമൂഹിക, കാർഷിക വിദ്യാഭ്യാസ മേഖലകളിൽ വ്യക്തിമുദ്ര ചാർത്തിയ പ്രതിഭകളേയും, മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുമുള്ള പുരസ്‌കാരങ്ങൾ ഡി.സി.സി പ്രസിഡന്റ് പ്രൊഫ:.സതീഷ് കൊച്ചുപറമ്പിൽ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് എം. മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എം.ജി. കണ്ണൻ പഴകുളം ശിവദാസൻ, തോപ്പിൽ ഗോപകുമാർ, റജി പൂവത്തൂർ, അഡ്വ.ഡി.എൻ തൃദീപ്, നൗഷാദ് റാവുത്തർ, ബിനു ചക്കാലയിൽ ,മഞ്ചു വിശ്വനാഥ് , എം.ജി.രമണൻ, അനിതാ ഉദയൻ, മണ്ണിൽ രാഘവൻ, എബിൻ തോമസ്, ലിബി തോമസ് എന്നിവർ സംസാരിച്ചു. തുടർന്ന് പ്രതിഭ സംഗമ സദസും സംഘടിപ്പിച്ചു.