റാന്നി : ഇട്ടിയപ്പാറ ബൈപ്പാസ് ജംഗ്ഷനു സമീപം നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിനായിരുന്നു അപകടം. ഈ സമയത്ത് കാറിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളു. അപകടത്തിൽ ഡ്രൈവർക്ക് പരിക്കില്ല. അങ്ങാടി പേട്ട ജംഗ്ഷൻ ഭാഗത്തു നിന്ന് വന്ന കാർ ചെട്ടിമുക്കിനും ഇട്ടിയപ്പാറയ്ക്കും തിരിയുന്ന ബൈപ്പാസ് ജംഗ്ഷനിൽ റോഡിന്റെ വലതു ഭാഗത്തെ താഴ്ചയിലേക്കാണ് പതിച്ചത്. തിരുവല്ല സ്വദേശിയുടെ കാറാണ് അപകടത്തിൽപെട്ടത്. കാറിന് സാരമായ കേടുപാടുകളുണ്ട്.