24-a-basheer
ചിറ്റാർ ഗ്രാമ പഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ. ഹൈ സ്‌കൂൾ തല വിദ്യാത്ഥികൾക്കായി സംഘടിപ്പിച്ച ചുമർ പത്രം തയ്യറാക്കൽ മത്സരം ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് എ .ബഷീർ ഉദ്ഘാടനം ചെയ്യുന്നു

ചിറ്റാർ: വായനവാരാചരണത്തോട് അനുബന്ധിച്ച് ചിറ്റാർ ഗ്രാമ പഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഹൈ സ്‌കൂൾതല വിദ്യാത്ഥികൾക്കായി സംഘടിപ്പിച്ച ചുമർ പത്രം തയാറാക്കൽ മത്സരം ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് എ .ബഷീർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രവികല എബി അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറിയൻ പ്രേംജിത്ത് ലാൽ സ്വാഗതം പറഞ്ഞു. പത്രം തയാറാക്കൽ സംബന്ധിച്ച് മാദ്ധ്യമ പ്രവർത്തകൻ സമേഷ്‌കുമാർ പ്രഭാക്ഷണം നടത്തി. വയ്യാറ്റുപുഴ വി.കെ.എൻ.എം, വെക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ തയാറാക്കിയ 'വിജ്ഞാന കേരളം' എന്ന പത്രം ഒന്നാം സ്ഥാനവും , ലിറ്റിൽ എയ്ഞ്ചൽസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ തയാറാക്കിയ 'മലയാളിയ്ക്ക് ' രണ്ടാം സ്ഥാനവും, മികച്ച ലേഔട്ടിന് ചിറ്റാർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ തയാറാക്കിയ 'അക്ഷരകൈരളിക്കും' മികച്ച മുഖ പ്രസംഗത്തിന് കട്ടച്ചിറ ഗവ.ട്രൈബൽ ഹൈസ്‌കൂൾ തയാറിക്കയ 'ഭൂമികയ്ക്കും ' ലഭിച്ചു. വിജയികൾക്കുള്ള ഉപഹാരം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രവി കണ്ടത്തിൽ നൽകി.