 
തിരുവല്ല: എസ്.എൻ.ഡി.പി യോഗം 6326-ാം തൈമറവുംകര ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികൾക്ക് അനുമോദനവും പഠനോപകരണ വിതരണവും പഠന ക്ലാസും നടത്തി. കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. ഗുരുദേവ കൃതികളുടെ ആലാപന ശൈലിയെ കുറിച്ച് മ്യൂസിക് ഡയറക്ടർ സജികുമാർ സി.പി ക്ലാസ് നയിച്ചു. ശാഖയിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് സിജു കാവിലേത്ത് അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി രാജേഷ് ശശിധരൻ, വൈസ് പ്രസിഡന്റ് സുജിത്ത് ശാന്തി, കമ്മിറ്റി അംഗങ്ങളായ വാസുദേവൻ മോടിയിൽ, രവീന്ദ്രൻ മലേത്തറയിൽ, അനീഷ് എസ്.കരിപ്പള്ളത്ത്, മിനി വാസുദേവൻ, ശ്രീജ പ്രദീപ്, വനിതാസംഘം പ്രസിഡന്റ് ചിത്ര കാർത്തികേയൻ, വൈസ് പ്രസിഡന്റ് സൂര്യ ദിലീപ്, സെക്രട്ടറി രശ്മി അനീഷ് എന്നിവർ സംസാരിച്ചു.