 
തിരുവല്ല: ലോക ഒളിമ്പിക്സ് ദിനത്തോടനുബന്ധിച്ച് കായികമാമാങ്കത്തിന്റെ സന്ദേശം ഉയർത്തി ജില്ലാതല ഒളിമ്പിക്സ് ദിനാഘോഷം നടന്നു. ജില്ലാ ഒളിമ്പിക്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന കൂട്ടയോട്ടം ആന്റോ ആന്റണി എം.പി ഫ്ലാഗ് ഓഫ് ചെയ്തു. പെൺകുട്ടികളുടെ അണ്ടർ16 ഫുട്ബാൾ ടീമിലെ ഏകമലയാളി സ്നേഹ സജി ദീപശിഖയേന്തി. സമാപന സമ്മേളനം മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ.കെ പ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു. ഡിവൈ.എസ്പി അഷാദ് പ്രതിഭകളെ ആദരിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി നൈനാൻ, നഗരസഭ വൈസ് ചെയർമാൻ ജിജി വട്ടശേരിയിൽ, ജില്ലാസ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ, റജിനോൾഡ് വർഗീസ്, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് എം.സലിം,കൺവീനർ ജോയ് പൗലോസ്,ആർ.പ്രസന്നകുമാർ എന്നിവർ പ്രസംഗിച്ചു. എം.ജി.എം.സ്കൂൾ ഗ്രൗണ്ടിൽ നിന്നാരംഭിച്ച ഘോഷയാത്രയിൽ റോളർ സ്കേറ്റിംഗ്, ബോഡിബിൽഡിംഗ്, കരാട്ടെ, ഫുട്ബാൾ, വോളിബാൾ തുടങ്ങി വിവിധ കായിക സംഘടനകളും വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും കായികപ്രേമികളും അണിനിരന്നു. മുൻമുനിസിപ്പൽ ചെയർമാൻ ആർ.ജയകുമാർ,മുനിസിപ്പൽ കൗൺസിലർ ശ്രീനിവാസ് പുറയാറ്റ്, ജോളി അലക്സാണ്ടർ,സെയിൻ ടി.വർഗീസ്, റെനി വർഗീസ്,ജെയിംസ്, തോമസ് ഫിലിപ്പ്, ബിൽജി തോമസ്, രാജീവ്കുമാർ,ക്രിസ്റ്റിൻ സിറിൾ,എം.മാത്യൂസ്, വർഗീസ് മാത്യു,സനൽ ജി.പണിക്കർ, ബാബു ചെറിയാൻ, ഡോ.ബാബു പി.ശാമുവൽ, സുധീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.