റാന്നി : ഹരിത കർമ്മ സേനയുടെ പ്രവർത്തനത്തിൽ ജില്ലയിൽ മൂന്നാം സ്ഥാനം ലഭിച്ച റാന്നി പഞ്ചായത്തിന്റെ മുൻപിൽ രാത്രിയിൽ മാലിന്യം തള്ളി സാമൂഹ്യവിരുദ്ധർ. ഞായറാഴ്ച രാത്രിയോടെയാണ് പഞ്ചായത്തിന്റെ മുൻപിൽ പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നടപ്പാതയുടെ ഭാഗത്തായി കുപ്പി,പച്ചക്കറി, പേപ്പർ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഇട്ടത്. ശനിയാഴ്ചയാണ് മികച്ച ശുചീകരണ പ്രവർത്തനങ്ങൾക്കുള്ള ആദരം ഏറ്റുവാങ്ങിയത്. പഞ്ചായത്തിന് സമീപമുള്ള ഒരു പച്ചക്കറിക്കടയിൽ കളയാനായി മാറ്റിവച്ചിരുന്ന മാലിന്യമാണ് പഞ്ചായത്ത് ഓഫീസിനു മുന്നിലിട്ടത് സംശയിക്കുന്നു. പഞ്ചായത്ത് സെക്രട്ടറി റാന്നി പൊലീസിൽ പരാതി നൽകി.