ചെങ്ങന്നൂർ: വൈസ് മെൻസ് ക്ലബിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷ പരിപാടികൾ ആരംഭിച്ചു. കല്ലുവരംബ് വൈസ് മെൻ കമ്മ്യൂണിറ്റി ഹാളിൽ പ്രസിഡന്റ് ജോയമ്മ കോശിയുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ ജൂബിലി വർഷത്തെ പ്രസിഡന്റ് ജ്യൂണി കുതിരവട്ടത്തിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം നിയുക്ത റീജിയണൽ ഡയറക്ടർ ഫ്രാൻസിസ് ഏബ്രഹാം നിർവഹിച്ചു. സുവർണ്ണ ജൂബിലി ആഘോഷ പരിപാടികളും ഒരു വർഷം നീണ്ടു നിൽക്കുന്ന പദ്ധതികളുടെയും ഉദ്ഘാടനം നിയുക്ത ഇന്റർനാഷനൽ പ്രസിഡന്റ് അഡ്വ.എ.ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു. മുൻ ഇന്ത്യ ഏരിയാ പ്രസിഡന്റ് സൂസി മാത്യു ആരംഭ വർഷത്തെ അംഗങ്ങളെ പൊന്നാട അണിയിക്കുകയും ഫലകങ്ങൾ നൽകിയും ആദരിച്ചു. റീജിയണൽ ഡയറക്ടർ അഡ്വ.ജേക്കബ് വർഗീസ് ജൂബിലി ആഘോഷങ്ങളുടെ സപ്ലിമെന്റ് പ്രകാശനം ചെയ്തു. നറുക്കെടുപ്പ് കൂപ്പണിന്റെ വിതരണ ഉദ്ഘാടനം നിയുക്ത റീജിയണൽ ഡയറക്ടർ ഇലക്ട് ഡോ.വി.രാജേഷ് നിർവഹിച്ചു. ചെങ്ങന്നൂർ നഗരസഭ ചെയർപേഴ്‌സൺ ശോഭ വർഗീസ്, നഗരസഭ വൈസ് ചെയർമാൻ കെ.ഷിബുരാജൻ, കോശി തോമസ്,സാാംസൺ ഐസക്ക്,ഡോ.വിനോദ് രാജ്, നിയുക്ത ഡിസ്ട്രിക്ട് ഗവർണർ ഡോ.സജി കുര്യൻ, മീഡിയ സെന്റർ പ്രസിഡന്റ് ബി. സുദീപ്, വൈ.എം.സി.എ., ലയൺസ് ക്ലബ് അഡ്മിനിസ്‌ട്രേറ്റർ കെ.കെ.രാജേന്ദ്രൻ, റോട്ടറി ക്ലബ് പ്രസിഡന്റ് എഞ്ചി.ബിജു സി. തോമസ്.ജെ.സി.ഐ.ചെങ്ങന്നൂർ ടൗൺ പ്രസിഡന്റ് ദിൽജിത്ത് പ്ലാപ്പള്ളി എന്നിവർ ആശംസകൾ അർപ്പിച്ചു. ജനറൽ കൺവീനർ മാമ്മൻ ഉമ്മൻ സ്വാഗതവും റിജോ ജോൺ ജോർജ്ജ് കൃതജ്ഞതയും പറഞ്ഞു.

.